Monday, November 16, 2009

ഈ എം എന്‍ കാരശ്ശേരിയുടെ ഒരു കാര്യേ ! അദ്ദേഹത്തിന് മലയാള സാഹിത്യവുമായി നടന്നാല്‍ പോരെ.. ഒകെ സാഹിത്യകാരന്മാര്കും സാംസ്കാരിക രംഗത്ത്‌ പലതും ചെയ്യാനുണ്ട് . പക്ഷെ എന്തിനാണ് അറിയാതെ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകമാവുന്നത്.

മുസ്ലിം സ്ത്രീ എന്ന് കേല്‍കുംപോഴേക്കും അദ്ദേഹത്തിനു ഹാലിളകും.. അവരോടുള്ള സഹതാപം കൊണ്ടാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ക്ക് തെറ്റി. ഇപ്പോള്‍ പര്‍ദക്കെതിരെയാ തിരിഞ്ഞിരിക്കുന്നത് .. നേരത്തെ ചേകന്നൂര്‍ മൌലവിക്ക് വേണ്ടി കരഞ്ഞു കൊണ്ടു നടന്നു ഇപ്പോഴും നടക്കുന്നു. സോളിടാരിട്ടിക്കു വിദേശ ഫണ്ട് വരുന്നുണ്ടോ എന്നന്വേഷിക്കനാണ് ഇപ്പോള്‍ പറയുന്നതു.

ഇസ്ലാമിന്റെ അകത്തു നിന്നു കൊണ്ടു ഇസ്ലാമിനെ വിമര്‍ശിക്കുക ..അപ്പോള്‍ മറ്റുള്ളവരുടെ കയ്യടി കിട്ടും ; മതെതരനെന്നുള്ള ലേബലും കിട്ടും ..

കുറ്റപത്രം പോലും നല്‍കാതെ എത്ര മനസ്സാക്ഷി തടവുകാര്‍ നമ്മുടെ ജയിലുകളില്‍ കഴിയുന്നു. അവരോടൊന്നും കാരശ്ശേരിക്ക് സഹതാപമില്ല. പക്ഷെ ചേകന്നൂരിന്റെ കാര്യം വരുമ്പോള്‍ 'അഭിപ്രായ സ്വാതന്ത്ര്യ' ത്തെ ക്കുറിച്ചും 'സ്വന്തന്ത്ര ചിന്ത' യെ ക്കുറിച്ചുമൊക്കെ കാരശ്ശേരി വാചാലനാകും.

ഇതു ഒരു സാമാന്യ ബുദ്ധിക്കു മനസ്സിലാവുന്നതെയുള്ളൂ. ചേകന്നൂര്‍ ചെയ്തത് മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു. ചെയ്തത് ശരിയായില്ലെങ്കിലും ചില ആള്‍കാര്‍ ആ പക തീര്ത്തു. ചെകന്നൂരിനോട് കാരശ്ശേരിക്ക് സ്നേഹമുണ്ടാവുന്നത് അദ്ദേഹം ഇസ്ലാമിനെ വിമര്‍ശിക്കുന്നു എണ്ണ കാരണം കൊണ്ടു മാത്രമാണ്.

ഇസ്ലാം പഴഞ്ചനായി ; അതില്‍ കാലോചിത മാറ്റങ്ങള്‍ വേണമെന്നോക്കെയാണ് കാരശ്ശേരിയുടെ വാദം.. ഒരു ദൈവിക മതത്തെ ക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്താതെ ഉപരിപ്പ്ലവമായ വാദങ്ങള്‍ നിരത്തുന്ന അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകമാവുകയ്യാണ് എന്നല്ലാതെ എന്ത് പറയാനാണ്.